ADVERTISEMENT

മുംബൈ ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ആർഎസ്എസ്സിനെ ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ തനിക്കെതിരെയുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഇതേ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയുള്ള മാനനഷ്ടക്കേസ് തന്റെ കേസുമായി ബന്ധിപ്പിക്കാനാവില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. അപേക്ഷ ഹൈക്കോടതി ഡിസംബർ അഞ്ചിന് പരിഗണിക്കും.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആർഎസ്എസ്സുമായി ബന്ധിപ്പിച്ചു സംസാരിച്ചത് മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ച് ധൃതിമാൻ ജോഷിയെന്ന അഭിഭാഷകനാണ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, യച്ചൂരി എന്നിവർക്കെതിരെ 2017ൽ കോടതിയെ സമീപിച്ചത്. സോണിയയ്ക്ക് എതിരെയുള്ള പരാതി 2019ൽ മജിസ്ട്രേട്ട് കോടതി തള്ളിയെങ്കിലും രാഹുലിനും യച്ചൂരിക്കും നോട്ടിസ് അയയ്ക്കുകയായിരുന്നു.

English Summary:

Rahul Gandhi plea to quash defamation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com