ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള 2 പതിറ്റാണ്ടു കാലത്തെ ഫോട്ടോകൾ, അച്ചടിച്ച എഴുത്തുകൾ, മറ്റു രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ യുകെയിലെ കവൻട്രി യൂണിവേഴ്സിറ്റി പദ്ധതി തയാറാക്കി. 1947 മുതൽ 1967 വരെയുള്ള കാലത്തെ ഇരുപതിനായിരത്തോളം ചരിത്ര രേഖകളാണ് പുതിയ രൂപത്തിൽ സംരക്ഷിക്കുക. മുംബൈയിലെ ഹാമിൽട്ടൻ സ്റ്റുഡിയോയിൽ സംരക്ഷിച്ചിട്ടുള്ള 100 വർഷത്തെ അറുപതിനായിരത്തോളം ചരിത്രരേഖകളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കുന്നത്.

അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി (എൻഐഡി) സഹകരിച്ചാണു പദ്ധതി നടപ്പാക്കുക. ഭാവിതലമുറയ്ക്കു ചരിത്രം മനസ്സിലാക്കുന്നതിനു പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും പദ്ധതിയെന്ന് ഇതിനു നേതൃത്വം നൽകുന്ന അസോഷ്യേറ്റ് പ്രഫസർ ബെൻ നെസ്‌വുഡ് വ്യക്തമാക്കി. യുഎസിലെ കലിഫോർണിയ യൂണിവേഴ്സ്റ്റിയുടെ സഹായത്തോടെയാണു കവൻട്രി യൂണിവേഴ്സിറ്റി പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്.

English Summary:

Post-partition pictures and documents in digital form

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com