ടെലിമാനസ് ഹെൽപ്ലൈൻ: ഫോൺ വിളികളേറെയും ഉറക്കക്കുറവിന്
Mail This Article
ന്യൂഡൽഹി ∙ മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടെലിമാനസ് ഹെൽപ് ലൈനിലേക്കു സഹായം ആവശ്യപ്പെട്ടു വിളിക്കുന്നവരിൽ പകുതിയും പുരുഷന്മാർ. പ്രധാന പ്രശ്നം ഉറക്കമില്ലായ്മ. 2022 ലെ ലോക മാനസികാരോഗ്യ ദിനത്തിൽ ആരംഭിച്ചതാണ് ടെലിമാനസ്. ലക്ഷദ്വീപിലും പുതുച്ചേരിയിലും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഓഫിസുണ്ട്. തിരുവനന്തപുരത്തുള്ള സംസ്ഥാന മാനസികാരോഗ്യ പ്രോഗ്രാം ഓഫിസിലാണ് കേരളത്തിലെ കേന്ദ്രം.
വിളിച്ചവരിൽ 56% പുരുഷന്മാർ
ഫോൺ വിളികൾ: 3,51,454.
വിളിച്ചവരിൽ പുരുഷന്മാർ: 56.15% (ഇവരിൽ 71.5% പേരും 18നും 45നും മധ്യേപ്രായമുള്ളവർ)
പ്രശ്നങ്ങൾ: ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, സമ്മർദം, ഉത്കണ്ഠ
കൂടുതൽ ഫോൺ വിളികൾ:
തമിഴ്നാട് –60,000
തെലങ്കാന –35,000
മഹാരാഷ്ട്ര–32,000
ഉത്തർപ്രദേശ് –31,000
കേരളം– 10,000 ൽ താഴെ
കുറവ്:
മേഘാലയ, ആൻഡമാൻ ആൻഡ് നിക്കോബാർ, ചണ്ഡിഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽപ്രദേശ്, സിക്കിം – 100 ൽ താഴെ
ഫോൺ: 14416
18008914416
പ്രവർത്തനസമയം: 24 മണിക്കൂർ
മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ഫോണിലൂടെ കൗൺസലിങ് ലഭിക്കും