ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയം സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെ രാജ്യത്തെ 61.6% സ്കൂളുകളിലും 3 ഭാഷകൾ പഠിപ്പിക്കുന്നുണ്ടെന്നു കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 74.7% വിദ്യാർഥികളും 3 ഭാഷകൾ സ്കൂൾ തലത്തിൽ പഠിക്കുന്നുണ്ടെന്നാണു കണക്കുകൾ. കേരളത്തിലെ 71.7 ശതമാനം സ്കൂളുകളിലും 3 ഭാഷകൾ പഠിപ്പിക്കുന്നുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (യുഡിഐഎസ്ഇ പ്ലസ്) റിപ്പോർട്ടിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണു കേന്ദ്രം ഈ കണക്കുകൾ സമാഹരിച്ചത്. പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു സ്കൂൾ തലത്തിൽ 3 ഭാഷകൾ പഠിപ്പിക്കണമെന്ന ശുപാർശ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയത്. അതേസമയം ഹിന്ദി സംസാര ഭാഷയായ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംസ്കൃതമാണു മൂന്നാമത്തെ ഭാഷയായി പഠിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലാകട്ടെ ഹിന്ദിയാണു പഠിപ്പിക്കുന്നത്.

trilingual-education

3 ഭാഷ പഠിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ

ഗുജറാത്ത് (97.6%)

ചണ്ഡിഗഡ് (97.4%)*

ദാമൻ ദിയു (96.8%)*

പഞ്ചാബ് (96.2%)

സിക്കിം (89.2%)

ഉത്തരാഖണ്ഡ് (87.4%)

ഉത്തർപ്രദേശ് (82.8%)

ജമ്മു കശ്മീർ (81.2%)

കർണാടക (76.4%)

കേരളം (71.7%) 

3 ഭാഷ പഠിപ്പിക്കുന്നതിൽഏറ്റവും പിന്നിൽ

അസം (33.6%)

മേഘാലയ (18.9%)

തമിഴ്നാട് (3.2%)

നാഗാലാൻഡ് (2.5%)

അരുണാചൽപ്രദേശ് (0.3%)

* കേന്ദ്രഭരണ പ്രദേശം

English Summary:

Trilingual Education Flourishes in India: 61.6% of Schools adopt three-language model

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com