‘ഐആർഎട്ടിന് വളമാക്കും’; സിപിഎമ്മിന് എതിരെ യുഡിഎഫ്

Mail This Article
ഒറ്റപ്പാലം ∙ അമ്പലപ്പാറയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി യുഡിഎഫ് പ്രകടനം. പഞ്ചായത്തിലെ യുഡിഎഫ് സ്വതന്ത്ര അംഗം ടി.പി. കൃഷ്ണകുമാറിനു നേരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി നടത്തിയ പ്രകടനത്തിലാണ്, ‘കയ്യും വെട്ടും കാലും വെട്ടും, കുട്ടനാടൻ പുഞ്ചയിൽ ഐആർഎട്ടിനു വളമാക്കും’ എന്ന മുദ്രാവാക്യമുയർന്നത്. കൃഷ്ണകുമാറിനെ മർദിച്ചതു സിപിഎം പ്രവർത്തകനാണെന്ന് ആരോപിച്ചു നടന്ന പ്രകടനത്തിൽ പ്രതി ചേർക്കപ്പെട്ടയാളുടെ പേരു പരാമർശിച്ചായിരുന്നു മുദ്രാവാക്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉൾപ്പെടെ 30 പേർക്കെതിരെ കേസെടുത്തു.
English Summary: UDF march