ADVERTISEMENT

കണ്ണൂർ ∙ സംസ്ഥാനത്ത് സ്ഥാപിച്ച ഇ–ടോയ്‌ലറ്റുകളിൽ 90% ഉപയോഗശൂന്യമെന്ന് കണ്ടെത്തി. കൃത്യമായ ശുചീകരണമോ അറ്റകുറ്റപ്പണികളോ നടത്താത്തതാണ് കാരണം. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ചും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും 1000 ഇ–ടോയ്‌ലറ്റുകളാണ് സംസ്ഥാനത്തു സ്ഥാപിച്ചത്. 

ടാങ്കിലെ മാലിന്യം നീക്കൽ, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള കരാറോടെ ഇറാം സയന്റിഫിക് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് ശുചിമുറികൾ സ്ഥാപിച്ചത്. 110 യൂണിറ്റുകളുടെ കരാർ മാത്രമേ പുതുക്കിയിട്ടുള്ളൂവെന്ന് ഇറാം സയന്റിഫിക് കസ്റ്റമർ സർവീസ് മാനേജർ നിമ രാജീവ് പറഞ്ഞു.

English Summary: World toilet day, 90 percent of e- toilets are useless

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com