സുനിൽ ഞാളിയത്തിന് കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം
Mail This Article
×
ന്യൂഡൽഹി ∙ വിവർത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (50,000 രൂപ) സുനിൽ ഞാളിയത്തിന്. മഹാശ്വേതാ ദേവിയുടെ ‘ഓപ്പറേഷൻ ബാഷായി ടുഡു’ എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം. തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ ഞാളിയത്ത് എൽഐസി ഉദ്യോഗസ്ഥനാണ്.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിന്റെ ഒഡിയ പരിഭാഷ നിർവഹിച്ച ഗൗരഹരി ദാസാണ് ഒഡീഷയിൽനിന്നുള്ള പുരസ്കാരത്തിന് അർഹനായത്. അരുന്ധതി റോയിയുടെ ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന ഇംഗ്ലിഷ് നോവൽ ഉറുദുവിലേക്കു പരിഭാഷപ്പെടുത്തിയ അർജുമാനന്ദ് ആരയും പുരസ്കാരം നേടി.
English Summary: Kendra Sahitya Akademi Translation for Sunil Naliyath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.