രാജ്യാന്തര കോളുകൾ ലോക്കലാക്കി മാറ്റി തട്ടിപ്പ്

Mail This Article
കൊളത്തൂർ ∙ രാജ്യാന്തര കോളുകൾ പ്രത്യേക സംവിധാനം ഉപയോഗിച്ച് ലോക്കൽ കോളുകളാക്കി മാറ്റുകയാണ് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകളിൽ മുഖ്യമായും ചെയ്യുന്നത്. വിദേശത്തു നിന്നുള്ള ഫോൺവിളികൾ ലോക്കൽ നമ്പറുകളിൽ നിന്നുള്ള വിളികളായി കാൾ ലഭിക്കുന്നവർക്ക് ഇതുവഴി തോന്നിപ്പിക്കാനാവും. വിളി വരുന്ന നമ്പറുകൾ കണ്ടെത്താനും സാധിക്കില്ല.
മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചാണ് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകളുടെ പ്രവർത്തനം. ടവറുകൾക്ക് സമീപമാണ് ക്വാർട്ടേഴ്‌സുകൾ വാടകയ്‌ക്കെടുത്ത് എക്സ്ചേഞ്ച് സംവിധാനം സജ്ജമാക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത്തരം എക്‌സ്ചേഞ്ചുകൾ ഉപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിധമാണ് ഇവയുടെ പ്രവർത്തനമെന്നും പൊലീസ് പറഞ്ഞു.
English Summary: Parallel telephone exchange