ADVERTISEMENT

തിരുവനന്തപുരം ∙ കെട്ടിട നികുതി അടക്കമുള്ള വരുമാനങ്ങളുടെ 90% എങ്കിലും പിരിച്ചെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ 1% വെട്ടിക്കുറയ്ക്കാൻ‌ സർക്കാർ തീരുമാനിച്ചു. കെട്ടിട നികുതി, പെർമിറ്റ് ഫീസ്, പിഴ, ലൈസൻസ് ഫീസ്, പരസ്യ നികുതി, വാടക തുടങ്ങിയവയാണു തദ്ദേശ സ്ഥാപനങ്ങളുടെ തനതു വരുമാനങ്ങൾ. ഇതിന്റെ 90% എങ്കിലും പിരിച്ചെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും വികസന ഫണ്ടിൽ നിസ്സാരമായ തുക കുറവു ചെയ്യണമെന്നും ആറാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. 

വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. വികസന ഫണ്ട് അടുത്ത വർഷമാണു വെട്ടിക്കുറയ്ക്കുക. പട്ടിക വിഭാഗങ്ങൾക്കു മാറ്റിവച്ചിട്ടുള്ള വിഹിതത്തിൽ കുറവു വരുത്തില്ല. കോർപറേഷനുകൾക്ക് ഓരോ വർഷവും 600 കോടിയിലേറെ രൂപയാണു വികസന ഫണ്ടായി നൽകുന്നത്. പിരിവ് ഊർജിതമാക്കിയില്ലെങ്കിൽ 6 കോടിയിലേറെ രൂപ നഷ്ടപ്പെടും.

English Summary: Fund of local self governments cutting without collecting tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com