ADVERTISEMENT

കണ്ണൂർ ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കാപ്പ (ഗുണ്ടാനിയമം) പ്രകാരം മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമ രാഷ്ട്രീയത്തിൽ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ഈ മാസം 15ന് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ കുറിപ്പുകളിട്ടത് ഏറെ വിവാദമുയർത്തിയിരുന്നു. 2 പേരെയും ഇന്നലെ വൈകിട്ട് വീടുകളിൽ നിന്നാണു പൊലീസ് പിടികൂടിയത്. സമൂഹത്തിനു ഭീഷണിയായേക്കുമെന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഫെയ്സ്ബുക് കുറിപ്പുകളിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ആകാശ് തില്ലങ്കേരി, സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തിരുന്നു.

 

English Summary: Akash Thillankeri and Jijo arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com