3 തീർഥാടകർ ഹൃദ്രോഗബാധയെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു
Mail This Article
ശബരിമല∙ ദർശനത്തിന് എത്തിയ 3 തീർഥാടകർ ഹൃദ്രോഗബാധയെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചിയ്യാരം ചീരംപാത്ത് വീട്ടിൽ സി.എം. രാജൻ (68), തിരുവനന്തപുരം പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശ് (58), തമിഴ്നാട് വിരുദ നഗർ രാമുദേവൻപട്ടി സ്വദേശി ജയവീര പാണ്ഡ്യൻ (45) എന്നിവരാണ് മരിച്ചത്. സി.എം. രാജൻ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് മലകയറുന്നതിനിടെ അപ്പാച്ചിമേട് എത്തിയപ്പോഴാണ് ഹൃദ്രോഗ ബാധ ഉണ്ടായത്. ഉടനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശൻ പമ്പയിൽ നിന്നു മലകയറിത്തുടങ്ങിയപ്പോഴേക്കും കുഴഞ്ഞുവീണു. പമ്പ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ജയവീര പാണ്ഡ്യൻ ചന്ദ്രാനന്ദൻ റോഡിലാണ് കുഴഞ്ഞു വീണത്. സന്നിധാനം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്ന് മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോയി.