ഷുക്കൂർ വധം: സിബിഐയ്ക്ക് തിരിച്ചടി, അനുബന്ധ കുറ്റപത്രം കോടതി മടക്കി
Mail This Article
തലശേരി∙ എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയ്ക്കും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി.
സിബിഐക്കു കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം മടക്കിയതോടെ വിചാരണ കണ്ണൂരില്‍നിന്ന് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം അപ്രസക്തമായി.
പി.ജയരാജനും രാജേഷും സമർപ്പിച്ച വിടുതൽ ഹർജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതൽ ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വർഷം കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടർന്നാണു സിബിഐ തലശ്ശേരി കോടതിയിൽ സമർപ്പിച്ചത്.