ADVERTISEMENT

കോറല്‍ സ്പ്രിങ്‌സ് ∙ യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി(28)യെ ഭർത്താവ് ഫിലിപ് മാത്യു (നെവിന്‍) പതിവായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നു സഹപ്രവര്‍ത്തക മിനിമോള്‍ മനോരമ ന്യൂസിനോടു പറഞ്ഞു. മെറിന്റെ സഹോദരിയുടെ കുട്ടികള്‍ക്കു നേരെയും നെവിൻ നേരത്തേ കത്തിവീശിയിട്ടുണ്ട്. കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ മെറിനെതിരെ കേരളത്തില്‍നിന്ന് മോശമായ പ്രതികരണം നടക്കുന്നത് വേദനിപ്പിക്കുന്നുവെന്നും മിനിമോള്‍ മനോരമ ന്യൂസ് പുലര്‍വേളയില്‍ പറഞ്ഞു.

ശാരീരികമായും മാനസികമായും നെവിൻ മെറിനെ ആക്രമിച്ചിരുന്നു. മുൻപും മെറിനെതിരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ടെന്നും മിനിമോൾ പറഞ്ഞു. തന്നെ ആക്രമിച്ചതു ഭര്‍ത്താവ് ഫിലിപ് മാത്യു ആണെന്ന് മരിക്കും മുന്‍പ് മെറിൻ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിൻ ഇതു പൊലീസിനെ അറിയിച്ചത്.

വ്യക്തിപരമായ സന്ദേശങ്ങളും ചിത്രങ്ങളും നെവിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മെറിന്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത സാഹചര്യത്തില്‍ വിവാഹമോചന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്.

English Summary: Heart broken colleague say against cyber attack against merin joy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com