ഫൈസര്‍ വാക്സീന് സിംഗപ്പൂരിലും അനുമതി; സൗജന്യമായി നൽകും
Mail This Article
×
സിംഗപ്പൂർ∙ ഫൈസര്‍ വാക്സീന്‍ ഉപയോഗിക്കുന്നതിന് സിംഗപ്പൂരും അനുമതി നല്‍കി. ഡിസംബര്‍ അവസാനം വാക്സിനേഷന് തുടക്കമിടുമെന്ന് പ്രധാനമന്ത്രി ലീ ഷിയാൽ ലുങ് വ്യക്തമാക്കി. സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും മരുന്ന് സൗജന്യമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് പ്രഥമ പരിഗണന. ആദ്യം വാക്സീന്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ താനും ഉണ്ടാകുമെന്ന് ലീ ഷിയാൽ ലുങ് പറഞ്ഞു.
ഫൈസറിന് അംഗീകാരം നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍. ഇതോടെ ഫൈസര്‍ വാക്സീന് അനുമതി നല്‍കിയ രാജ്യങ്ങളുടെ എണ്ണം ആറായി. യു.എസ്, ബ്രിട്ടന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കാനഡ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
English Summary: Singapore approves pfizer covid 19 vaccine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.