ADVERTISEMENT

തൃശൂർ∙ കുട്ടികൾക്ക് അറിവിന്റെ‌ പാഠം പകർന്നു നൽകിയ ഷിനിജ ടീച്ചർ ഇനി കൊടുങ്ങല്ലൂരുകാർക്ക് വികസനത്തിന്റെ പുതിയ പാഠങ്ങൾ ചൊല്ലിക്കൊടുക്കും. ഓൺലൈൻ ക്ലാസിലെ തിരക്കുകൾക്കിടയിൽ അധ്യാപികയായ ഷിനിജയെ തേടിയെത്തിയത് കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സൺ സ്ഥാനം. എംഎ ബിഎഡ് ബിരുദധാരിയായ ഈ മുപ്പതുകാരി കൊടുങ്ങല്ലൂരിൽ മുൻ നഗരസഭ ചെയർമാൻ വി.കെ.ഗോപിക്ക് ശേഷം ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ്.

പുല്ലൂറ്റ് ഓറ എഡിഫൈ സ്കൂളിലെ മലയാളം അധ്യാപികയായ ഷിനിജ ചെയർപേഴ്സൺ പദവി കഴിയും വരെ അധ്യാപനത്തിന് അവധി കൊടുക്കാനുള്ള തീരുമാനത്തിലാണ്. നാട് അഭിമുഖീകരിക്കുന്ന കോവിഡ് കാല പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടാകും നഗരസഭയുടെ വികസനമെന്ന സ്വപ്നം യാഥാർഥ്യമാക്കാക്കുകയെന്ന് ഷിനിജ പറഞ്ഞു. 

നഗരസഭയുടെ വികസനം തന്നെയാണ് അടിസ്ഥാന ലക്ഷ്യം. പ്രാദേശിക വികസനങ്ങളിലൂടെ നഗരസഭയുടെ വികസനം  നടപ്പാക്കി വിജയിപ്പിക്കണം. ആദ്യമായി മത്സരിച്ചു വിജയിച്ചപ്പോൾ തന്നെ ചെയർപേഴ്‌സൺ പദവിയിലെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഷിനിജ പറഞ്ഞു. ക്ലാസ്സ് മുറിയിൽ കുട്ടികളെ അച്ചടക്കത്തോടെ നയിച്ചു പരിചയമുള്ള ടീച്ചർ, പുതിയ നഗരസഭാ കൗൺസിലിനെ നയിക്കാനുള്ള ഒരുക്കത്തിലാണ്.

ചാപ്പാറ മുട്ടത്താൻ വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ഷീജയുടെയും മകളാണ് ഷിനിജ. ഭർത്താവ് മഹേഷ് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. മൂന്ന് വയസ്സുകാരി അനുകർണ്ണിക മകളാണ്.

English Summary: Kodungallur Muncipality Chairperson: Shinija

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com