ADVERTISEMENT

ഇടുക്കി∙ തൊടുപുഴ നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം. കോൺഗ്രസ് വിമതനെ സ്ഥാനാർഥിയാക്കി എൽഡിഎഫ് നടത്തിയ നീക്കമാണ് വിജയം കണ്ടത്. യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയും ഇടത് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്‌തു.

യുഡിഎഫ് 13 എൽഡിഎഫ് 12 ബിജെപി 8 കോൺഗ്രസ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില. ഒരു കോൺഗ്രസ് വിമതന്റെ പിന്തുണ ഉറപ്പാക്കിയ യുഡിഎഫ് ആദ്യ ഒരു വർഷം പി.ജെ. ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം നൽകാൻ ഞായറാഴ്ച  രാത്രി ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ തിരുമാനിച്ചിരുന്നു. 

എന്നാൽ പി.ജെ. ജോസഫിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ചെയർമാൻ പദവി നൽകാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതെന്നു ആരോപണം ശക്തമായി. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നു. രാത്രിയിൽ ചില യുഡിഎഫ് നേതാക്കളുടെ രഹസ്യ പിന്തുണയോടെ നടന്ന നീക്കമാണ് എൽഡിഎഫ് വിജയത്തിനു പിന്നിൽ. 

കോൺഗ്രസ് വിമതനായ സനീഷ് ജോർജ് ചെയർമാനായി സ്ഥാനമേറ്റു. മുസ്‌ലിം ലീഗ് പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ പാളയത്തിലെത്തിച്ചതോടെയാണ് എൽഡിഎഫ് തൊടുപുഴ പിടിച്ചത്. കൂറുമാറ്റം നടത്തി ജെസി ജോണി ജനങ്ങളെ വഞ്ചിച്ചെന്നു യുഡിഎഫ് പറഞ്ഞു. 

English Summary : LDF in Thodupuzha muncipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com