ADVERTISEMENT

തിരുവനന്തപുരം ∙ തദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ സിപിഎം, ബിജെപിക്ക് വോട്ടു മറിച്ചെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. കെപിസിസി റിസർച്ച്  ആൻ‍ഡ് ഡവലപ്മെന്റ് ഡിപ്പാർട്ട് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഗ്രാമ പഞ്ചായത്ത്–മുനിസിപ്പാലിറ്റി–കോർപറേഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 2,12,73,417 പേർ വോട്ടു ചെയ്തതായി കണ്ടെത്തി. ഇതിൽ 74,58,516 പേർ യുഡിഎഫിനും, 74,37,787 പേർ എൽഡിഎഫിനും വോട്ടു ചെയ്തു. യുഡിഎഫിന് 35.06%, എൽഡിഎഫഇന് 34.96% വോട്ടുകൾ ലഭിച്ചു. സീറ്റുകൾ നേടിയെടുക്കുന്നതിൽ യുഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടെങ്കിലും വോട്ടുകൾ കൂടുതൽ ലഭിച്ചു.

കേരളത്തിലെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിലാണ് സിപിഎം–ബിജെപി–എസ്ഡിപിഐ കക്ഷികളുമായി നടത്തിയ അവിശുദ്ധ സഖ്യവും ആസൂത്രിത നീക്കുപോക്കും വ്യക്തമായത്. 100 വാർഡുകളിൽ പലതിലും സിപിഎമ്മിനു രണ്ടക്ക വോട്ടുകൾ മാത്രമാണുള്ളത്. പല സ്ഥലത്തും കോൺഗ്രസിനെ പരാജയപ്പെടുത്താൻ പരോക്ഷമായി, സിപിഎം ബിജെപിക്ക് വോട്ടു മറിച്ചെന്നും അദ്ദേഹം പറഞ്ഞു.

English Summary: Mathew Kuzhalnadan against CPM and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com