ADVERTISEMENT

കൊച്ചി ∙ ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎ, ഹഷീഷ് ഓയിൽ, കഞ്ചാവ് മുതലായ ലഹരികളുമായി യുവതിയുൾപ്പെടെ മൂന്നു പേരെ കൊച്ചിയിൽ സിറ്റി ഡാൻസാഫും (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ്) സെൻട്രൽ പൊലീസും ചേർന്നു പിടികൂടി. കാസർകോട് വടക്കേപ്പുറം പടന്ന നഫീസത്ത് വില്ലയിൽ സമീർ വി.കെ (35), കോതമംഗലം നെല്ലിമറ്റം മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ പെരുമ്പിള്ളി ചേലാട്ട് വീട്ടിൽ ആര്യ ചേലാട്ട് (23) എന്നിവരെയാണു പിടികൂടിയത്. ഇവരിൽനിന്നു 46 ഗ്രാം എംഡിഎംഎ, 1280 ഗ്രാം ഹഷീഷ് ഓയിൽ 340 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.

സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുകയാണ്. ഇതിന്റെ മറവിലാണു ബെംഗളൂരുവിൽനിന്നും ഗോവയിൽനിന്നും നേരിട്ടു കൊണ്ടുവരുന്ന ലഹരിമരുന്നുകൾ വിറ്റഴിക്കുന്നത്. ഒരുഗ്രാം എംഡിഎംഎ 5000– 6000 രൂപയും ഹഷീഷ് ഓയിൽ 3 മില്ലിഗ്രാമിന് 1000–2000 രൂപയുമാണ് ഈടാക്കുന്നതെന്നു പൊലീസ് പറഞ്ഞു. പ്രദേശത്തെ സൗഹൃദവലയവും ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളുമാണ് ഇവർക്കു കൂട്ട്.

ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോംഗ്രേയുടെ നിർദേശപ്രകാരം നാർകോട്ടിക്ക് അസി. കമ്മിഷണർ ബിജോ ജോർജ്, സെൻട്രൽ ഇൻസ്പെക്ടർ വിജയ് ശങ്കർ, ഡാൻസാഫ് എസ്ഐ ജോസഫ് സാജൻ, സെൻട്രൽ എസ്ഐ തോമസ് കെ.എക്സ്, വിദ്യ.വി, ആനി എസ്.പി, മണി, മനോജ്, ഡാൻസാഫിലെയും എസ്ഒജിയിലേയും പൊലീസുകാരും ചേർന്നാണു പ്രതികളെ അറസ്റ്റു ചെയ്തത്. കൊച്ചി സിറ്റിയിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി വിവരം ലഭിച്ചാൽ ‘യോദ്ധാവ്’ എന്ന വാട്സാപ്പിന്റെ 9995966666 എന്ന നമ്പരിലോ ഡാൻസാഫിന്റെ 9497980430 എന്ന നമ്പരിലോ അറിയിക്കാം.

English Summary: Youth held in Kochi for Drug sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com