രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി
Mail This Article
ന്യൂഡൽഹി∙ രാജ്യാന്തര യാത്രാ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. രാജ്യാന്തര കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളിലെ ഷെഡ്യൂൾ ചെയ്ത രാജ്യാന്തര സർവീസുകൾ അനുവദിച്ചേക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വിമാന സർവീസുകൾക്കും വിലക്കേർപ്പെടുത്തിയെങ്കിലും കഴിഞ്ഞ വർഷാവസാനം അവ റദ്ദാക്കി. യൂറോപ്പിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിരോധനം പിന്നീട് റദ്ദാക്കി.
English Sumamry: Restrictions On International Passenger Flights Extended Till March 31