ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ഏതാനും സ്ഥലങ്ങളില്‍ സംഘര്‍ഷം. കഴക്കൂട്ടത്ത് സിപിഎം –ബിജെപി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ബാലുശേരിയില്‍ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കഴക്കൂട്ടത്ത് ബൂത്തില്‍ പോസ്റ്റര്‍ വയ്ക്കുന്നതിച്ചൊല്ലിയുള്ള തര്‍ക്കമാണ് ഉച്ചയോടെ സിപിഎം– ബിജെപി സംഘര്‍ഷത്തില്‍ എത്തിയത്.

നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. വൈകിട്ട് ബിജെപി പ്രവര്‍ത്തകന്‍ എത്തിയ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

പോളിങ് ബൂത്തില്‍ കയറാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമില്ലെന്ന വാദം ഉയര്‍ത്തിയാണ് ബാലുശേരി കരുമല യുപി സ്കൂളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തടഞ്ഞത്.  വാക്കുതര്‍ക്കമുണ്ടായെങ്കിലും ധര്‍മജന്‍ പിന്‍വാങ്ങിയതോടെ രംഗം ശാന്തമായി. കാസര്‍കോട് തൃക്കരിപ്പൂരില്‍ യുഡിഎഫ് ബൂത്ത്‌ ഏജന്റ് ജയിംസ് മാരൂരിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. തളിപ്പറമ്പിലും കൂത്തുപറമ്പിലും കളളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. തളിപ്പറമ്പില്‍ തര്‍ക്കമുണ്ടായ കുറ്റ്യേരയിലെ പ്രിസൈഡിങ് ഓഫിസര്‍ക്ക് ദേഹാസ്വാഥ്യം ഉണ്ടായതോടെ പോളിങ് അല്‍പസമയം നിര്‍ത്തിവച്ചു.

ആന്തൂരില്‍ ബൂത്ത് സന്ദര്‍ശിക്കുകയായിരുന്ന തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. അബ്ദുല്‍ റഷീദിനെ സിപിഎം തടഞ്ഞത് ഉന്തിലും തളളിലും കലാശിച്ചു. പിന്നീട് അബ്ദുല്‍ റഷീദിന് പൊലീസ് സംരക്ഷണം ഏര്‍പെടുത്തി. സ്ത്രീകള്‍ അടക്കം ഒട്ടേറെപ്പേര്‍ക്കുനേരെ കയ്യേറ്റമുണ്ടായതായി പരാതിയുണ്ട്.  ആന്തൂരിലെ 117ാം ബൂത്തിലും യുഡിഎഫ് ഏജന്റിന് മര്‍ദനമേറ്റു. ആറന്‍മുള ചുട്ടിപ്പാറയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബൂത്തില്‍ കൊടിയുമായി വന്നത് യുഡിഎഫ് പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയിലെത്തി.

കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്ത് 135–ാം നമ്പർ ബൂത്തിൽ യുഡിഎഫ് പോളിങ് ഏജന്റിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ടി.ആർ.രാജേഷിനാണു (38) മർദനമേറ്റത്. പോളിങ് സമയം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. രാജേഷിനെ പിറവം താലൂക്ക് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു.

English Summary : Clash between different parties and alliance amid polling

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com