ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് ഔദ്യോഗിക സമയം കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് ശരാശരി പോളിങ്. 2016-ലെ 77.53 ശതമാനം എന്ന ഔദ്യോഗിക പോളിങ് നടന്ന സ്ഥാനത്ത് ഏഴ് മണിക്കുള്ള കണക്ക് അനുസരിച്ച് 74.02 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ കണക്കുകൾ വരുമ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായ കണക്കിലേക്ക് പോളിങ് ശതമാനം ഉയരും എന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

വയനാട്, കാസർകോട് അടക്കമുള്ള ജില്ലകളിൽ ഇരുമുന്നണികളും പ്രതീക്ഷിച്ച പോലെ നിലവിൽ പോളിങ് നടന്നിട്ടില്ല. എന്നാൽ ഏഴ് മണി കഴിഞ്ഞും ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവരുടെ വോട്ടിങ് തീരുമ്പോൾ രാത്രിയോടെ പോളിങ് ഉയരും എന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം കോഴിക്കോട്ടെ നഗരമണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പോളിങ് രേഖപ്പെടുത്തി.

മാനന്തവാടിയിൽ കഴിഞ്ഞ തവണ 77 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഇക്കുറി ഇതുവരെ 74 ശതമാനം പോളിങ്ങുണ്ടായി. സുൽത്താൻ ബത്തേരി 78/73 കൽപ്പറ്റ 79/73 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ 2016-ലേയും 2021-ലേയും പോളിങ് ശതമാനം. വയനാട്ടിൽ കഴിഞ്ഞ തവണ വലിയ പോളിങ് ഉണ്ടായപ്പോൾ എൽഡിഎഫിനാണ് ഗുണം ചെയ്തത്. അതിനാൽ പോളിങ് കുറഞ്ഞാൽ എൽഡിഎഫിനും പോളിങ് കൂടിയാൽ യുഡിഎഫിനും നേട്ടമുണ്ടാക്കും എന്ന തിയറി രാഷ്ട്രീയ നിരീക്ഷകർ തന്നെ തള്ളിക്കളയുകയാണ്.

English Summary: Kerala assembly election polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com