ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് ചികിത്സാ മാർഗരേഖയിൽനിന്ന് പ്ലാസ്മ തെറപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ഐസിഎംആറിന്റെ നടപടി. കോവിഡ് ഭേദമായവരുടെ രക്തത്തിൽനിന്ന് പ്ലാസ്മ വേർത്തിരിച്ചെടുത്ത് അതിലുള്ള ആന്റിബോഡി രോഗികളിലേക്ക് പകർത്തി നൽകുന്നതാണ് പ്ലാസ്മ തെറപ്പി.

മിക്ക സംസ്ഥാനങ്ങളിലും പ്ലാസ്മ ദാനം ചെയ്യാൻ കോവിഡ് ഭേദമായവരോട് അഭ്യർഥിക്കുന്നതിനിടെയാണ് മാർഗരേഖ കേന്ദ്രം പുതുക്കിയത്. ഈ ചികിത്സാരീതിയോട് ലോകാരോഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. പ്ലാസ്മ തെറപ്പിയുടെ അനിയന്ത്രിത ഉപയോഗം വൈറസ് വകഭേദങ്ങൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

English Summary: Plasma Therapy Dropped As Treatment For COVID-19 By Government Task Force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com