ADVERTISEMENT

വാഷിങ്ടൻ∙ യുഎൻ പിന്തുണയുള്ള രാജ്യാന്തര വാക്സീന്‍ വിതരണ പദ്ധതിയായ കോവാക്സിലൂടെ എത്തിച്ചു നൽകുന്ന എട്ടു കോടി (80 മില്യണ്‍) വാക്സീന്റെ ഒരു പങ്ക് ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥൻ. ഈ മാസം രണ്ടിന് അനുവദിച്ച കോവിഡ് വാക്സീന്റെ 75 ശതമാനം – 2.5 കോടി വാക്സീനിൽ 1.9 കോടിയുടെ ആദ്യ ട്രാൻസിറ്റ് – എത്തിച്ചു നൽകുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

എന്നാണ് വാക്സീനുകൾ ഇന്ത്യയിലെത്തിക്കുന്നത് എന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇന്ത്യയ്ക്ക് വാക്സീൻ ലഭ്യമാക്കുമെന്നത് ഉറപ്പാണ്. ആറു മില്യണ്‍ വാക്സീൻ ഇന്ത്യയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

പല രാജ്യങ്ങളിൽനിന്നും ശേഖരിക്കുന്ന ഉപയോഗിക്കാത്ത കോവിഡ് വാക്സീന്‍ ദക്ഷിണ, ദക്ഷിണകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എത്തിച്ചുനൽകുന്ന യുഎൻ പദ്ധതിയാണ് കോവാക്സ്. ഇതിലൂടെ 80 മില്യൺ വാക്സീനാണ് വിവിധ രാജ്യങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്. ജൂൺ അവസാനത്തോടെ ഇതു പൂർത്തിയാക്കുന്നതിനാണ് നീക്കം. ഇതുവരെ 19 മില്യൺ വാക്സീനാണ് ഇത്തരത്തിൽ എത്തിച്ചുനൽകിയിരിക്കുന്നത്.

English Summary: India will receive a share of 80 million US vaccines through COVAX: State Dept official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com