എച്ച്എല്‍എല്‍ കേരളത്തിന് നല്‍കില്ല; ഓഹരി വില്പനയുമായി മുന്നോട്ട്: മന്ത്രി

Mail This Article
ന്യൂഡൽഹി∙ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍റെ ഓഹരി വില്‍പനയില്‍ നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തിരുവനന്തപുരം എച്ച്എല്‍എല്ലിന്‍റെ ഉടമസ്ഥാവകാശം ലേലം നടത്താതെ നേരിട്ട് കേരളത്തിന് കൈമാറാന്‍ ആലോചനയില്ലെന്നും നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.
എച്ച്എല്‍എല്‍ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ ഭൂമിയേറ്റെടുത്ത് നല്‍കിയ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് ധനമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. സ്വകാര്യവല്‍ക്കരണത്തിന്‍റെ നിബന്ധനകള്‍ തീരുമാനിക്കുമ്പോഴാകും കൂടിയാലോചനയെന്നു ധനമന്ത്രാലയം വ്യക്തമാക്കി.
English Summary: Nirmala Sitharaman on HLL Lifecare share