ADVERTISEMENT

ന്യൂഡൽഹി∙ യുഎസ് കമ്പനി നോവാവാക്സ് നിർമിക്കുന്ന കോവിഡ് വാക്സീന്റെ ഉപയോഗത്തിന് അനുമതി. 12– 18 വയസ്സിനിടെയുള്ളവർക്ക് അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐയുടെ അനുമതി ലഭിച്ചത്.  NVX-CoV2373 എന്ന വാക്സീൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്തു ഉൽപാദിപ്പിക്കുന്നത്. കോവോവാക്സ് എന്ന പേരിലാണ് ഇതു വിപണിയിലെത്തുന്നത്.

12 വയസ്സിനു മുകളിലുള്ള വിഭാഗത്തിന് വാക്സീൻ ഉപയോഗിക്കാൻ അനുമതി ലഭിച്ചത് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കു കൂടുതൽ ഊർജം പകരാൻ  ഉപകരിക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല പറഞ്ഞു. 

18 വയസ്സിനു മുകളിലുള്ളവർക്ക് കോവോവാക്സ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡിസിഡിഐ ഡിസംബറിൽ നൽകിയിരുന്നു. 

 

 

English Summary: Novavax Covid vaccine gets approval for emergency use for ages 12-18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com