ADVERTISEMENT

ന്യൂഡൽഹി∙ ആദ്യ ഇൻസ്റ്റാൾമെന്റ് അടച്ചതിനു തൊട്ടുപിന്നാലെ തന്നെ 5ജി സ്പെക്ട്രം അനുവദിച്ചതിൽ കേന്ദ്രത്തെ പ്രശംസിച്ച് എയർടെല്ലിന്റെ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ. ‘‘തുക അടച്ചതിനുശേഷം പിന്നാലെ നടക്കുകയോ മറ്റു മെനക്കേടുകളോ ഉണ്ടായില്ല. എളുപ്പത്തിൽ വ്യവസായം ചെയ്യാൻ പറ്റുന്ന അന്തരീക്ഷം അതിന്റെ എല്ലാ പ്രതാപത്തോടെയും നിൽക്കുന്നു’ – മിത്തൽ പറഞ്ഞു.

‘‘ടെലികോം മന്ത്രാലയവുമായി എനിക്കുള്ള 30 വർഷത്തെ ബന്ധത്തിൽ പറയട്ടേ, ഇതാദ്യമാണ് ഇത്തരമൊരു അനുഭവം. ഇതുപോലെ വേണം വ്യവസായമായാൽ. എന്തൊരു മാറ്റമാണിത്. ഈ മാറ്റം രാജ്യത്തെ മാറ്റാൻ പ്രാപ്തമാണ്. ഒരു വികസിത രാജ്യമായി മാറാനുള്ള രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് ഊർജമാണത്’’ – മിത്തൽ കൂട്ടിച്ചേർത്തു.

ടെലികോം കമ്പനിയായ ഭാരതി എയർടെൽ ബുധനാഴ്ച 8312.4 കോടി രൂപയാണ് ആദ്യ ഇൻസ്റ്റാൾമെന്റായി അടച്ചത്. നാലുവർഷത്തെ തുക മുൻകൂറായും എയർടെൽ അടച്ചു. ഈ മാസം അവസാനത്തോടുകൂടി എയർടെൽ 5ജി സേവനങ്ങൾ നൽകിത്തുടങ്ങും. വിവിധ ബാൻഡുകളിലായി 19,867 മെഗാഹെർട്സ് സ്പെക്രടമാണ് എയർടെൽ വാങ്ങിയത്. ആകെ 43,084 കോടി രൂപയാണ് ഇത്രയും സ്പെക്ട്രത്തിനായി എയർടെല്ലിന് ചെലവാകുക. ടെലികോം കമ്പനികൾ എല്ലാംകൂടി 17,873 കോടി രൂപ 5ജി സ്പെക്ട്രത്തിനു വേണ്ടി ഇപ്പോൾ അടച്ചിട്ടുണ്ട്.

English Summary: No fuss, no follow-up: Mittal praises govt on quick spectrum allocation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com