ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി; അനുശോചിച്ച് നേതാക്കൾ

Mail This Article
ദ്വാരക∙ ദ്വാരകാപീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) സമാധിയായി. മധ്യപ്രദേശ് നർസിങ്പുരിലെ ശ്രീധം ജോതേശ്വർ ആശ്രമത്തിൽ ഞായറാഴ്ച വൈകിട്ട് 3.30നായിരുന്നു അന്ത്യം. ദണ്ഡി സ്വാമി എന്നറിയപ്പെടുന്ന സ്വാമി സദാനന്ദ മഹാരാജിന്റെ നേതൃത്വത്തിലായിരിക്കും തുടർകർമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ഗുജറാത്തിലെ ദ്വാരക ശാരദാ പീഠത്തിന്റെയും ബദരീനാഥിലെ ജ്യോതിർ മഠത്തിന്റെയും ശങ്കരാചാര്യനായിരുന്നു സ്വാമി സ്വരൂപാനന്ദ സരസ്വതി. 1924ല്‍ മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഡിഗോരി ഗ്രാമത്തിലായിരുന്നു ജനനം. പോതിറാം ഉപാധ്യയ് എന്നായിരുന്നു പൂർവകാല നാമം. ഒൻപതാം വയസിൽ ആത്മീയാന്വേഷണത്തിനായി വീടുവിട്ടു. സ്വാതന്ത്ര്യസമര കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 1981ലാണ് ശങ്കരാചാര്യ പദവി ലഭിച്ചത്.
English Summary: Shankaracharya Swami Swaroopanand Saraswati Passes Away at 99; PM Modi Condoles Death