ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ ഒരു സിഗരറ്റ് മാത്രമായി വിൽക്കുന്നത് നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണ് കൂടുതലും ആളുകളും എന്നും ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ശുപാർശ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണു സൂചന.

വിമാനത്താവളങ്ങളിൽ നിലവിലുള്ള സ്മോക്കിങ് സോണുകൾ എടുത്തുകളയണമെന്നും ശുപാർശയുണ്ട്. പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ഇന്ത്യ 75% ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തിൽ പറയുന്നത്. നിലവിൽ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്.

ശുപാർശയിൽ ബജറ്റ് സമ്മേളനത്തിനു മുൻപുതന്നെ കേന്ദ്രം തീരുമാനം എടുത്തേക്കും. മൂന്നു വർഷം മുൻപ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശപ്രകാരം ഇ–സിഗരറ്റുകളുടെ വിൽപ്പനയും ഉപയോഗവും കേന്ദ്രം നിരോധിച്ചിരുന്നു. പുകവലിയിലൂടെ 3.5 ലക്ഷം പേർ എല്ലാ വർഷവും ഇന്ത്യയിൽ മരണമടയുന്നുവെന്നാണ് കണക്ക്. പുകവലിക്കുന്നവരിൽ 46% പേർ നിരക്ഷരരും 16% പേർ കോളജ് വിദ്യാർഥികളും ആണെന്ന് നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ സർവേയിൽ പറയുന്നു.

ഇന്ത്യയിൽ പൊതുവിടങ്ങളിൽ പുകവലി നിരോധിച്ചിരിക്കുകയാണ്. ലംഘിച്ചാൽ പരമാവധി 200 രൂപ പിഴയീടാക്കും. പുകയില ഉത്പന്നങ്ങളുടെ പരസ്യവും കേന്ദ്രം നിരോധിച്ചിട്ടുണ്ട്.

English Summary: Soon, you can't buy a single cigarette. The government may take a BIG decision before the budget session

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com