ADVERTISEMENT

ന്യൂയോർക്ക്∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിജ് അനലിറ്റിക്ക ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വാണിജ്യ – ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് വന്നത്.

8.70 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഫെയ്സ്ബുക് മറ്റ് കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയത്. 2018ല്‍ ഈ വിവരം പുറത്തുവന്നതിനു പിന്നാലെ അമേരിക്ക ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നിയമനടപടികള്‍ നേരിടുകയാണ്. വ്യാഴാഴ്ച യുഎസ് കോടതിയില്‍ സമര്‍പ്പിച്ച സെറ്റില്‍മെന്റ് രേഖയിലാണ് നഷ്ടപരിഹാര സന്നദ്ധതയും തുകയും മെറ്റ അറിയിച്ചത്.

English Summary: Facebook parent Meta to pay $725 million to settle lawsuit relating to Cambridge Analytica

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com