കൊച്ചിയിൽ മരപ്പൊത്തിൽ 12 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ; പൊലീസ് സ്ഥലത്തെത്തി
Mail This Article
കൊച്ചി ∙ കളമശേരിക്കടുത്ത് മഞ്ഞുമ്മലിൽ മരത്തിന്റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് 12 വെടിയുണ്ടകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകൾക്ക് കാലപ്പഴക്കം തോന്നിക്കുന്നതായി അധികൃതർ അറിയിച്ചു.
Read also: ഏപ്രിലില്‍ കൊല്ലപ്പെട്ടു; എസ്ഡിപിഐ നേതാവ് ഹർത്താൽ നഷ്ടം നികത്തണമെന്ന് നോട്ടിസ്
പിസ്റ്റളിൽ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ. വെടിയുണ്ടകൾ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പഴകിയ ഉണ്ടകൾ ആരെങ്കിലും ഉപേക്ഷിക്കുന്നതിനായി സ്ഥലത്തു നിക്ഷേപിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സാമൂഹികവിരുദ്ധരുടെ താവളമാണ് പ്രദേശമെന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്.
English Summary: Bullets found abandoned in Kalamassery