ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു പുറത്തേക്കോടി ആളുകൾ - വിഡിയോ
Mail This Article
ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. നേപ്പാളിൽ 2.25നുണ്ടായ ആദ്യത്തെ ഭൂചനം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51നുണ്ടായ രണ്ടാമത്തെ ഭൂചനം 6.2 തീവ്രത രേഖപ്പെടുത്തി. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
ഡൽഹിയിൽ ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഭയന്ന ജനം കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്റെ ആസ്ഥാനമന്ദിരത്തില്‍ ഉണ്ടായിരുന്നവരടക്കം പേടിച്ച് പുറത്തിറങ്ങിയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടക്കമുള്ളവര്‍ നിര്‍മാണ്‍ ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
English Summary: Strong Tremors In Delhi