ADVERTISEMENT

കോട്ടയം∙ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വീണ്ടും തീപിടിത്തം. ഇന്നു രാവിലെ 4.45 ഓടെയാണു തീപിടിത്തമുണ്ടായത്. ബോയിലറിലേക്ക് കൽക്കരി എത്തിക്കുന്ന കൺവയറാണു കത്തിയത്. ആറരയോടെ തീ നിയന്ത്രണ വിധേയമായി. കടുത്തുരുത്തി, പിറവം ഫയർ യൂണിറ്റുകൾ സ്ഥലത്ത് എത്തി. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളിലല്ല തീപിടിത്തം ഉണ്ടായതെന്നു കമ്പനി മാനേജ്മെന്റ് അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രൊഡക്‌ഷൻ പുനരാരംഭിക്കാൻ സാധിക്കുമെന്നും ഇവർ അറിയിച്ചു. ഒക്ടോബർ 5നു കെപിപിഎല്ലിലുണ്ടായ തീപിടിത്തത്തിൽ പേപ്പർ പ്രൊഡക്‌ഷൻ പ്ലാന്റിൽ നാശമുണ്ടായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കു ശേഷം ഈ മാസം ആദ്യമാണു പേപ്പർ നിർമാണം വീണ്ടും ആരംഭിച്ചത്.

English Summary:

Fire breaks out at KPPL unit at Velloor, Kottayam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com