ADVERTISEMENT

കൽപറ്റ ∙ വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍വച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടർക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണു തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്. ജനുവരി 19ന് ബോബി കീഴുദ്യോഗസ്ഥനെ തല്ലിയതു വിവാദമായിരുന്നു.

ഭരണപരമായ സൗകര്യവും പൊതുജന താൽപര്യവും മുൻനിർത്തി എന്ന് സൂചിപ്പിച്ച് പുറത്തിറക്കിയ ഉത്തരവിലാണു സ്ഥലംമാറ്റം. വൈത്തിരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ റഫീഖിനെയാണു പൊതുജനമധ്യത്തിൽ അവഹേളിച്ചതും മർദിച്ചതും. ഒരാൾ പെൺകുട്ടിയോടു മോശമായി പെരുമാറിയെന്ന വിവരം കിട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആൾക്കൂട്ടവുമായി ഏറെനേരം തർക്കമുണ്ടായിട്ടും, യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ് ഓഫിസർ ജീപ്പിൽനിന്ന് ഇറങ്ങാത്തത് ഇൻസ്പെക്ടറെ ക്ഷുഭിതനാക്കി.

പൊലീസുകാരനോടു വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവാൻ പറയുന്നതിനിടെ ഇൻസ്‌‍‌പെക്ടർ കയ്യിൽ തല്ലുന്നതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇൻസ്പെക്ടറുടെ ഭാഗത്തു വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകി.

English Summary:

The police inspector who beat up his subordinate in a crowd in Wayanad Vaithiri has been transferred.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com