ADVERTISEMENT

ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ പേയ്‌മെന്റായ പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചതായി വിവരം. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്. എന്നാൽ വാർത്ത നിഷേധിച്ചു പേയ്ടിഎം അധികൃതർ രംഗത്തെത്തി. റിസർവ് ബാങ്ക് നടപടികളെ തുടർന്നു സംശയനിഴലിലായ പേയ്ടിഎമ്മിന് എതിരെയുള്ള പുതിയ നടപടി അധികൃതർക്ക് തലവേദനയാകും. ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎമ്മിനു എതിരായി സ്വീകരിച്ച നടപടികൾ തിരുത്തില്ലെന്നു ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ രംഗത്തെത്തിയിരുന്നു.  

പേയ്ടിമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു നടപടി സ്വീകരിച്ചതെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി അന്വേഷണം എന്നതാണ് ശ്രദ്ധേയം. ഫെബ്രുവരി 29നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്,കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്നു ജനുവരി 31നാണു ആർബിഐ വ്യക്തമാക്കിയത്. അതേസമയം,29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിന്‍വലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്കു ഉപയോഗിക്കുന്നതിനോ തടസമില്ലെന്നു അറിയിച്ചിരുന്നു. എന്നാൽ ബാലൻ‌സ് തുക തീർന്നാൽ ഈ സേവനം ഉപയോഗിക്കാനാവില്ലെന്നാണ് ഉത്തരവ്. 

English Summary:

Charges against paytm payments bank to be probed by ed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com