ADVERTISEMENT

തിരുവനന്തപുരം∙ അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. വൈദ്യുതി ബിൽ തുക അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്താണ് നടപടിയെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിൽ 70% ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവില്ലാതെ അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്‌ഷൻ ഓഫിസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാം. ഉപഭോക്താക്കളുടെ സഹകരണം കെ എസ്ഇബി അഭ്യർഥിച്ചു.

English Summary:

KSEB will not accept electricity bill through Friends and Akshaya Centres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com