ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഉള്ള സർവീസുകളും കൊച്ചിയിൽനിന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഉള്ള സർവീസുകളുമാണ് റദ്ദാക്കിയത്.

അതേസമയം, വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനത്താവള അധികൃതർക്കു നിർദേശം നൽകി. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും റാം മോഹൻ നായിഡു എക്സിൽ പുറത്തു വിട്ട വാർത്തക്കുറിപ്പിൽ അറിയിച്ചു.

English Summary:

Many Indigo flights cancelled

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com