ADVERTISEMENT

തിരുവനന്തപുരം∙ കെവൈസി അപ്‌ഡേഷൻ എന്ന പേരിലുള്ള വ്യാജ തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെവൈസി അപ്ഡേഷനെന്നു പറഞ്ഞു ബാങ്കിൽ നിന്നെന്ന പേരിലാണ് വ്യാജ സന്ദേശമെത്തുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ അക്കൗണ്ടും പണവും നഷ്ടപ്പെടും എന്ന് തെറ്റിധിരിപ്പിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഒടിപി ലഭിക്കും. അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്‌ക്കോ  വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി. യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പൊലീസ് പറഞ്ഞു.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

കെവൈസി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെവൈസി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള  ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു.

ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടുകൂടി ഒടിപി ലഭിക്കും. അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ  വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി. 

ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണ്. യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

English Summary:

kerala Police KYC scam warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com