ചന്ദ്രയാൻ-3 ഇറങ്ങിയത് ചന്ദ്രനിൽ 385 കോടി വർഷം മുൻപ് രൂപപ്പെട്ട ഗർത്തത്തിൽ: വിശകലനവുമായി ശാസ്ത്രസംഘം
Mail This Article
ബെംഗളൂരു∙ ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3നെ സംബന്ധിച്ച പുതിയ വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രസംഘം. ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയതെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെയും (ഐഎസ്ആർഒ) ഗവേഷകർ ഉൾപ്പെടെയുള്ള സംഘം വിലയിരുത്തുന്നത്.
-
Also Read
ഹരിയാന: യോഗം തെളിഞ്ഞാൽ ദുഷ്യന്തമഹാരാജ
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഉപരിതലത്തിലുള്ള ഗർത്തം 385 കോടി വർഷം പഴക്കമുള്ള നെക്റ്റേറിയൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടതെന്നും ശാസ്ത്ര സംഘം പറയുന്നു. പ്രഗ്യാൻ റോവറിൽ നിന്നുള്ള ചിത്രങ്ങളും മറ്റും വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് ശാസ്ത്ര സംഘം എത്തിയത്. ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു ഛിന്നഗ്രഹം വന്നിടിച്ചപ്പോഴാണ് 300 കിലോമീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടതെന്നാണ് നിഗമനം.
2023 ഓഗസ്റ്റ് 23-നാണ് ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ – 3, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയത്. പിന്നാലെ വിക്രം ലാൻഡർ ഇറങ്ങിയ പ്രദേശത്തെ ‘ശിവശക്തി പോയിന്റ്’ എന്ന് നാമകരണം ചെയ്തിരുന്നു.