മഴ മാറി; ഭക്തിസാന്ദ്രം: ശബരിമലയിൽ ഇന്ന് ദർശനം നടത്തിയത് 69850 പേർ

Mail This Article
ശബരിമല∙ ശബരിമലയിൽ ഇന്ന് ഇതുവരെ 69850 പേർ ദർശനം നടത്തി. അതിൽ 17,096 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. മഴ മാറി തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്ന്. സുപ്രീം കോടതി ജസ്റ്റിസ് രാജേഷ് ബിന്തൽ, കെഎസ് ഇബി ചെയർമാൻ ബിജു പ്രഭാകർ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും ഇന്ന് ദർശനത്തിന് എത്തി.
-
Also Read
ചാണ്ടി ഉമ്മൻ എംഎൽഎ ശബരിമല ദർശനം നടത്തി
രണ്ട് ദിവസത്തെ തുടർച്ചയായ മഴ കാരണം സന്നിധാനത്ത് ഇന്ന് പുലർച്ചെ തിരക്ക് കുറവായിരുന്നു. രാവിലെ 3ന് നട തുറന്നപ്പോൾ നടപ്പന്തൽ നിറഞ്ഞ് തീർഥാടകർ ഉണ്ടായിരുന്നു. 5.30 ആയപ്പോഴേക്കും ഇത് ഒരു വരി മാത്രമായി കുറഞ്ഞു. വ്യാഴം രാവിലെ 8.30 മുതൽ 24 മണിക്കൂറിനുള്ളിൽ സന്നിധാനത്ത് 67.8 മില്ലീമീറ്റർ മഴ പെയ്തു. ഇന്നലെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ 6 മണിക്കൂറിനുള്ളിൽ സന്നിധാനത് 14.6 മില്ലീമീറ്ററും, പമ്പയിൽ12.6 മില്ലീമീറ്ററും മഴ പെയ്തു.
- 2 month agoJan 20, 2025 10:21 AM IST
ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.
- 2 month agoJan 20, 2025 10:19 AM IST
തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.
- 2 month agoJan 20, 2025 10:19 AM IST
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
- 2 month agoJan 14, 2025 06:46 PM IST
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ
- 2 month agoJan 14, 2025 06:33 PM IST
ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും
- 2 month agoJan 14, 2025 06:32 PM IST
സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും.
- 2 month agoJan 14, 2025 06:29 PM IST
തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽകി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും.
- 2 month agoJan 14, 2025 05:56 PM IST
തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു
- 2 month agoJan 14, 2025 05:49 PM IST
മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ - 2 month agoJan 14, 2025 05:47 PM IST
പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ത്രിവേണി, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നു വിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ഇന്നലെ വൈകുന്നേരം കാലാവസ്ഥ അനുകൂലമായപ്പോൾ സന്നിധാനത്തേക്ക് തീർഥാടകർ ഒഴുകി എത്തി. സന്ധ്യയ്ക്കു ശേഷം പതിനെട്ടാംപടി കയറാൻ തീർഥാടകരുടെ വലിയ തിരക്കായിരുന്നു. രാത്രിയിലും തിരക്ക് തുടർന്നെങ്കിലും ഇന്ന് രാവിലെ നട തുറന്നതോടെ കാണാൻ ബാക്കിയുള്ളവരും ദർശനം നടത്തി മലയിറങ്ങുകയായിരുന്നു.