ചെന്നൈ ∙ നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 3 യുട്യൂബ് ചാനലുകൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയിൽ നടൻ വിശാലിന്റെ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിനു കടുത്ത പനിയാണെന്നും മൈഗ്രേനുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാൽ, ചില യുട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ, നടികർ സംഘം പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് 3 ചാനലുകൾക്കെതിരെ തേനാംപെട്ട് പൊലീസ് കേസെടുത്തത്.
English Summary:
Actor Vishal: YouTube channels faces defamation after spreading false information about actor Vishal's health. A police case has been filed against three channels following a complaint by Nassar.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.