ആരാണു നിങ്ങൾ? ഒരു മിനിറ്റിൽ പറഞ്ഞാൽ അരലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങൾ!

Mail This Article
നിങ്ങൾ ആരാണ്? എന്താണ്? എങ്ങനെയാണ്? ഉത്തരം പറയാമോ, ഒരു മിനിറ്റിൽ?എങ്കിൽ, അരലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണു കാത്തിരിക്കുന്നത്. കേരളത്തിലെ കോളജ് വിദ്യാർഥികൾക്കായി മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടൽ ഓൺമനോരമ ഒരുക്കുന്നു ‘റീൽഓൺ’ എന്ന റീൽ മൽസരം. ‘ഐ ആം’ എന്ന വിഷയത്തിൽ, ഒരു മിനിറ്റ് ദൈർഘ്യമുള്ള റീലാണ് അയയ്ക്കേണ്ടത്.
ഭാവനയുടെ, ആവിഷ്കാര സാധ്യതകളുടെ അതിരുകൾ കടന്ന് നിർവചിക്കൂ, നിങ്ങളെത്തന്നെ!
ഒന്നാം സമ്മാനം 20,000 രൂപ
രണ്ടാം സമ്മാനം 10,000 രൂപ
മൂന്നാം സമ്മാനം 7,000 രൂപ
പോപുലർ ചോയ്സ് അവാർഡ് 2 പേർക്ക് (ഇൻസ്റ്റഗ്രാം ലൈക്കും വ്യൂവും അടിസ്ഥാനമാക്കി) – 7,500 രൂപ
പങ്കെടുക്കുന്നത് എങ്ങനെ?
∙ ‘ഐ ആം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി എടുത്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള റീലാണ് അയയ്ക്കേണ്ടത്.
∙ www.onmanorama.com/reelon എന്ന പേജിലെത്തി, വിഡിയോയുടെ ഗൂഗിൾ ഡ്രൈവ് ലിങ്കും കോളജ് ഐഡി കാർഡിന്റെ കോപ്പിയും അപ്‌ലോഡ് ചെയ്യണം.
∙ മൽസരത്തിന്റെ തുടർന്നുള്ള വിവരങ്ങൾ ഓൺമനോരമ സൈറ്റിൽ ലഭ്യമാകും.
നിബന്ധനകൾക്കും വിശദവിവരങ്ങൾക്കും സന്ദർശിക്കുക: www.onmanorama.com/reelon