ADVERTISEMENT

ആലപ്പുഴ ∙ സിപിഎം സംസ്ഥാന സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.പ്രസാദിന്റെ ഉള്ളിലൊരു സങ്കടമുണ്ട്. തനിക്കു ലഭിച്ച രാഷ്ട്രീയ അംഗീകാരം കാണാൻ ഭാര്യ കൂടെയില്ലെന്ന വിഷമം. കഴിഞ്ഞ വെള്ളിയാഴ്ചയാണു റിട്ട. ജില്ലാ ജഡ്ജിയും പ്രസാദിന്റെ ഭാര്യയുമായ എം.കെ.പ്രസന്നകുമാരി (63) അന്തരിച്ചത്. തൊടുപുഴ കുടുംബ കോടതി ജഡ്‌ജിയായി വിരമിച്ച പ്രസന്നകുമാരി വൈക്കം, എറണാകുളം, തലശേരി, ആലപ്പുഴ കോടതികളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

പിന്നാക്കവികസന കോർപറേഷൻ ചെയർമാനും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പ്രസാദിന് അർഹിക്കുന്ന അംഗീകാരമാണു സംസ്ഥാന സമിതിയിലെ അംഗത്വം. മിതഭാഷിയായ പ്രസാദിന്, ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവെന്നാണു വിശേഷണം. മകൻ ബാലസുബ്രഹ്മണ്യൻ അഭിഭാഷകനാണ്.

English Summary:

K. Prasad's State Committee Election: A Story of Joy and Sorrow

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com