കുറുപ്പംപടിയിൽ സഹോദരിമാർ പീഡനത്തിനിരയായി: ടാക്സി ഡ്രൈവർ അറസ്റ്റിൽ; പീഡനം അമ്മയുടെ അറിവോടെ?

Mail This Article
കൊച്ചി∙ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാൻ പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണു പീഡനത്തിന് ഇരയായത്. ടാക്സി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. യുവതിയുടെ ഭർത്താവ് രണ്ടു വർഷംമുൻപ് മരിച്ചുപോയിരുന്നു. അതിനുശേഷമാണ് ഇരുവരുംതമ്മിൽ ബന്ധമുണ്ടാകുന്നത്.
ഈ യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. ഈ മൊഴി വിശ്വസനീയമായി പൊലീസ് കണക്കിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തത വരൂ. സഹപാഠികളെക്കൂടി എത്തിക്കാൻ ഇയാൾ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്.