ആയൂർ ∙ വിദേശത്തുനിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ആയൂർ കമ്പങ്കോട് നടന്ന അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.
ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാർ അപകടത്തിൽപെട്ടത്. ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അഞ്ജലീന വീനസ്
English Summary:
Doctor Dies in Tragic Road Accident in Ayur: Road accident claims the life of Dr. Bindu Philip in Kerala. The 48-year-old doctor, returning from Sharjah, died in a car accident near Ayur.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.