ADVERTISEMENT

വടക്കഞ്ചേരി (പാലക്കാട്)∙ ലഹരി വസ്തുക്കൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ട പ്രതിയെ കോട്ടയം കറുകച്ചാലിൽനിന്നു പൊലീസ് അറസ്റ്റു ചെയ്തു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം സ്വദേശിയായ പ്രതുൽ (20) ആണ് പിടിയിലായത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

വടക്കഞ്ചേരി സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ആലത്തൂർ കവശേരി പത്തനാപുരം ഉവൈസിന് (46) ആണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടുകൂടി വടക്കഞ്ചേരി ദേശീയപാതയിൽ ചെമ്മണാംകുന്നിന് സമീപമാണ് സംഭവം.  ലഹരി വിൽപനയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് പ്രതി പൊലീസിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കാറിൽ നിന്ന് പ്രതുലിനെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടന്ന് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.  

ഉവൈസിന്റെ കാൽപാദത്തിലൂടെ വണ്ടി കയറി. കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് രക്ഷപ്പെട്ട പ്രതിയെ എംഡിഎംഎയുമായി കറുകച്ചാൽ പൊലീസ്  പിടികൂടിയത്.

English Summary:

Attempt to murder police officer by car while trying to seize narcotics: Police officer seriously injured in hit and run incident.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com