ഡഗ്ലസ് സ്റ്റ്യൂവർട്ടിന് ബുക്കർ പുരസ്കാരം

Mail This Article
ലണ്ടൻ ∙ ഈ വർഷത്തെ ബുക്കർ പുരസ്കാരം യുഎസ്–സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റ്യൂവർട്ടിന്. തന്റെ ആദ്യ നോവലായ ‘ഷഗ്ഗി ബെയ്ൻ’ ആണ് 42 വയസുകാരനായ ഡഗ്ലസിനെ പുരസ്കാരത്തിനർഹനാക്കിയത്.
ഫാഷൻ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളർന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 1980 ലെ ഗ്ലാസ്ഗോ നഗരത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന യുവാവിന്റെ കഥയാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ).
യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്ന പുരസ്കാരമാണു ബുക്കർ പ്രൈസ്. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ എഴുത്തുകാരി അവ്നി ദോഷിയുൾപ്പെടെ 6 പേർ ഫൈനൽ റൗണ്ടിലെത്തിയിരുന്നു.