ലോക രുചി പട്ടികയിൽ ഇന്ത്യൻ മട്ടൻ വിഭവങ്ങൾ; ഇതാണ് ആ െഎറ്റം
Mail This Article
മട്ടന്‍ കൊണ്ടുണ്ടാക്കുന്ന വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലോകമെങ്ങുമുണ്ട്. ഇവയുടെ ജനപ്രീതി കണക്കിലെടുത്ത്, ഫുഡ് വെബ്സൈറ്റായ ടേസ്റ്റ് അറ്റ്‌ലസ് അടുത്തിടെ ' 'ലോകത്തിലെ 50 മികച്ച മട്ടന്‍ വിഭവങ്ങളുടെ' ലിസ്റ്റ് പുറത്തിറക്കി.
തുർക്കിയേയില്‍ നിന്നുള്ള ഇസ്‌കെൻഡർ കബാപ്പിനാണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനം.ഈ സ്വാദിഷ്ടമായ വിഭവം ആദ്യമായി തയാറാക്കിയ ഇസ്‌കെന്ദർ എഫെൻഡി എന്ന പാചകക്കാരന്‍റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. കനം കുറച്ച് അരിഞ്ഞ ആട്ടിന്‍ മാംസവും മസാലകൾ നിറഞ്ഞ തക്കാളി സോസും പിറ്റാ ബ്രെഡുമെല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്ന വളരെ രുചികരമായ ഒരു വിഭവമാണിത്.
തുര്‍ക്കിയേയില്‍ നിന്നുതന്നെയുള്ള സ്വാദിഷ്ടമായ കാഗ് കബാബി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടർക്കിഷ് നഗരമായ എർസുറത്തിൽ നിന്നാണ് ഈ കബാബിന്‍റെ ഉത്ഭവം. ഉള്ളി, ഉപ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത ആട്ടിൻമാംസം കൊണ്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ഇറാനിലെ ഗിലാൻ, മസന്ദരൻ പ്രവിശ്യകളില്‍ നിന്നുള്ള കബാബ് തോർഷ് മൂന്നാം സ്ഥാനത്തുണ്ട്.
അര്‍മേനിയന്‍ വിഭവമായ ഖശ്ലാമ, തുര്‍ക്കിയേയില്‍ നിന്നുതന്നെയുള്ള ഡോണർ കബാബ്, അദാന കബാപ്പ് എന്നിവ, ഉസ്ബെക്കിസ്ഥാനിലെ ലഗ്മാൻ, ഗ്രീക്ക് വിഭവമായ പൈഡാകിയ, സ്പാനിഷ് വിഭവമായ കോർഡെറോ അസഡോ, ഇറാനില്‍ നിന്നുള്ള ഘോർമേ സബ്സി തുടങ്ങിയ വിഭവങ്ങളും ആദ്യപത്തില്‍ ഉള്‍പ്പെട്ടു.
ഇന്ത്യയില്‍ നിന്നുള്ള റോഗൻ ജോഷ്, ഗലൂട്ടി കബാബ് എന്നിവ യഥാക്രമം 23, 26 സ്ഥാനങ്ങൾ നേടി. കശ്മീരില്‍ നിന്നുള്ള റോഗന്‍ ജോഷ് എന്ന മട്ടന്‍ കറി, ഒരു പേര്‍ഷ്യന്‍ വിഭവമാണെന്ന് വിശ്വസിക്കപ്പെടുന്നു. ലഖ്‌നൗവിൽ വളരെയധികം ജനപ്രിയമായ ഒരു പരമ്പരാഗത ഇന്ത്യൻ കബാബാണ് ഗലൂട്ടി കബാബ്. നാവില്‍ അലിഞ്ഞു പോകുന്ന അത്രയും മൃദുവായ കബാബ് ആണിത്.
English Summary: India's iconic food claims a spot in the list of best lamb dishes in the world