കടൽ കടന്നെത്തിയ അമ്മക്കുട്ടി; ഊട്ടാനും ഉറക്കാനും ഇവർ, പിരിഞ്ഞിരിക്കാനാവില്ല, പൊന്നോമനയല്ലേ...

Mail This Article
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത 34 വർഷവും 5ബിയിലെ ക്ലാസ് ടീച്ചറായിരുന്നു പാറുക്കുട്ടി. വികൃതി കുട്ടികളെയൊക്കെ അന്നത്തെ പ്രധാനാധ്യാപകൻ പാറുക്കുട്ടിയുടെ കൈകളിലെത്തിക്കും. ചൂരലോ ചീത്തയോ കൂടാതെ സ്നേഹവും കരുതലും കൊണ്ട് പേരൊന്നു നീട്ടി വിളിച്ച് ഇടയ്ക്കൊക്കെ ഓമന പേരിട്ട് ആ കുട്ടികളെയൊക്കെ മിടുക്കരാക്കി മാറ്റി, പാറുക്കുട്ടി. ഒടുവിൽ സ്കൂൾ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതി തീർന്നിരുന്നില്ല പാറുക്കുട്ടിക്ക്. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണം മുഴുവൻ ചെലവാക്കി പാറുക്കുട്ടി വാങ്ങിയ ഒരു കുട്ടി ആ വീട്ടു വളപ്പിലുണ്ട്; ഗജവീരൻ ശ്രീകൃഷ്ണപുരം വിജയ്.