വന്യജീവി സംരക്ഷണ നിയമങ്ങളും ഭരണഘടനയും ഉണ്ടാക്കുന്നതിനും മുൻപേ കേരളത്തിൽ മലയോര മേഖലയിൽ ജനവാസമുണ്ടായിരുന്നു; വനത്തിൽ ആദിവാസികളും ജീവിച്ചിരുന്നു. വന്യജീവികളാൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ ഈ യാഥാർഥ്യം ഉൾക്കൊണ്ടുവേണം വിലയിരുത്താൻ. 2025ൽ ഇതുവരെ എട്ടുപേരെ വന്യജീവികൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു കേരളത്തിന്റെ വനംമന്ത്രി നിയമസഭയിൽ നൽകിയ മറുപടി ‘വനത്തിലേക്കു പോകുന്നവർ എന്തിനു പോകുന്നെന്ന് എല്ലാവർക്കും അറിയാമല്ലോ’ എന്നാണ്. ദുഃസ്സൂചന മാറ്റിവച്ചാൽത്തന്നെ, വന്യജീവി ആക്രമണങ്ങളുടെ പ്രധാന കാരണം വനത്തിൽ അതിക്രമിച്ചു കയറുന്നതാണെന്ന ആരോപണം ആ വാക്കുകളിലുണ്ട്. കാലങ്ങളായി കേരളത്തിന്റെ പൊതുബോധത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യമാണത്. 40 ദിവസത്തിനിടെ കേരളത്തിൽ വന്യജീവികൾ കൊലപ്പെടുത്തിയതിൽ രണ്ട് ആദിവാസികളൊഴികെ മറ്റുള്ളവരാരും വനത്തിനുള്ളിലല്ല ആക്രമിക്കപ്പെട്ടതെന്ന വസ്തുതയ്ക്കു വിപരീതമാണു മന്ത്രിയുടെ പ്രസ്താവന. ആദിവാസികൾ വനത്തിലേക്കു കടന്നുകയറി എന്നാണ് ആരോപിക്കുന്നതെങ്കിൽ, വനത്തിൽ താമസിക്കുന്ന ആദിവാസികളുടെ അവകാശങ്ങളിലേക്കു നിയമം മറയാക്കി വനംവകുപ്പുദ്യോഗസ്ഥർ കടന്നുകയറിയെന്നു തിരുത്തേണ്ടിവരും. കേരളത്തിലെ വനങ്ങളിൽ താമസിക്കുന്ന 16ൽ പരം ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ളതുതന്നെയാണ് ഇന്ത്യയുടെ ഭരണഘടന. കൃഷിചെയ്തും വേട്ടയാടിയും വനത്തോടും വന്യജീവികളോടും ഇടപഴകിയും ജീവിച്ചിരുന്ന ആദിവാസികൾക്ക്, അവർക്ക് ഒരു സ്വാധീനവും ഇല്ലാതിരുന്ന നിയമനിർമാണ സഭകളിൽ നിർമിക്കപ്പെട്ട നിയമങ്ങൾ മൂലം സ്വയം പ്രതിരോധത്തിനുള്ള അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. വന്യജീവികൾ ചവിട്ടിയരയ്ക്കുന്ന സഹോദരങ്ങളുടെ ശരീരങ്ങൾ നോക്കി

loading
English Summary:

Beyond Encroachment: Unpacking Kerala's Human-Wildlife Conflict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com