ADVERTISEMENT
കോവിഡിനെതിരെ പോരാടുന്നതിന് സ്വാശ്രയസംഘങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഈ ജൂണ്‍ 30 വരെ ലഭ്യമാണ്. ഈ വായ്പ ലഭിക്കുന്നതിന് നല്ല ട്രാക്ക് റെക്കോര്‍ഡും ബാങ്കില്‍ നിന്ന് കുറഞ്ഞത് രണ്ട് ക്രെഡിറ്റ് നേടിയിട്ടുമുണ്ടായിരിക്കണം.  2020 മാര്‍ച്ച് 1ന് പ്രവര്‍ത്തിച്ചിരുന്ന സ്വാശ്രയസംഘങ്ങള്‍ക്ക് മാത്രമേ പദ്ധതി പ്രകാരം വായ്പ ലഭിക്കുകയുള്ളൂ.

സ്വാശ്രയസംഘങ്ങള്‍ അവരുടെ അപേക്ഷകള്‍ ബ്രാഞ്ചില്‍ നേരിട്ടോ ബിസിനസ് കറസ്‌പോണ്ടന്റുകളിലൂടെയോ സമര്‍പ്പിക്കാം. ഗ്രൂപ്പിലെ ഓരോ അംഗത്തിനും പരമാവധി 5,000 രൂപയും, ഗ്രൂപ്പിന് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. അപേക്ഷ സമര്‍പ്പിച്ച്  6 പ്രവൃത്തി ദിവസത്തിനുള്ളില്‍ വായ്പ തുക നൽകും. ആറ് മാസത്തെ പ്രാരംഭ മൊറട്ടോറിയത്തിന് ശേഷം 30 ഇഎംഐകളിലായി വായ്പകള്‍ തിരിച്ചടയ്ക്കാം. പ്രീ-പേയ്‌മെന്റ് ചാര്‍ജുകളോ പ്രോസസ്സിംഗ് ഫീസോ  ഈടാക്കല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com